Sunday, June 7, 2009

സൂര്യ ഗര്‍വ്വം

ഞാന്‍ സൂര്യന്‍
നീ ഭൂമി

നീ മാതാവെങ്കില്‍
ഞാന്‍ ദാതാവ്

എന്നെ ചുറ്റിത്തിരിയുക എന്നത്
നിന്റെ യോഗം

നിന്നില്‍ ജീവനായ് പെയ്തിറങ്ങിയത്
എന്റെ ഊര്‍ജ്ജം

നിന്നില്‍ മഴയും മരുവുമുരുവാക്കുന്നത്
എന്റെ താപം

നിന്നില്‍ രാവും പകലും തീര്‍ക്കുന്നത്
എന്‍ വെളിച്ചം

നിന്നിലെ ഋതു-ഭാവ ഭേദങ്ങള്‍
എന്റെ ജാലം

എന്റെ സഹസ്രകര ലാളനകളില്ലെങ്കില്‍
നീ വെറും പാഴ്നിലം

......................................................................................

ഇനിയും നിഷേധമാണു ഭാവമെങ്കില്‍ ‍...
ഓര്‍ക്കുക..

പിന്നെയുമുണ്ട് എട്ടുപേര്‍ - എന്നെ ചുറ്റുന്നവര്‍ !

2 comments:

Vinodkumar Thallasseri said...

നല്ല പുതുമയുള്ള ചിന്തകള്‍. ഞാന്‍ തന്നെ കേമന്‍. ഞാന്‍ ഇല്ലെങ്കില്‍ പിന്നെ ഒന്നുമില്ല.

കല|kala said...

അതു നന്നായി